by webdesk3 on | 05-07-2025 02:46:44 Last Updated by webdesk3
ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി.
കെര്‍ കൗണ്ടി പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയും തുടര്‍ന്നുണ്ടായ ഇടിമിന്നലും ഗ്വാഡലൂപ്പ് നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയായിരുന്നു. നദിയുടെ കരയില്‍ നടന്നിരുന്ന ഓള്‍ ഗേള്‍സ് ക്രിസ്ത്യന്‍ സമ്മര്‍ ക്യാമ്പിലാണ് ദുരന്തം ഉണ്ടായത്. ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സംഭവം അതീവ ഗുരുതരമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നതായി ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ട്.