by webdesk2 on | 05-07-2025 01:18:55 Last Updated by webdesk2
മലപ്പുറം: നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, യുവതിയുടെ ബന്ധുവായ ഒരു കുട്ടിയെ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ സന്ദര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിപ ബാധിച്ച യുവതിയുടെ വീടിന് സമീപം വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളുടെ ശല്യം പരിഹരിക്കുന്നതിനായി നിരവധി തവണ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം വീടിന്റെ പരിസരവും സ്ഥലവും വിശദമായി പരിശോധിച്ചു വരികയാണ്. രോഗവ്യാപനം തടയാനുള്ള അടിയന്തര നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.