by webdesk3 on | 05-07-2025 12:01:40 Last Updated by webdesk2
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ തന്നെയാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്, ഇതെല്ലാം യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. പ്രതിപക്ഷം ഇതിന് പിന്നാലെയുണ്ടാകം. ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം തൊഴില്‍ നല്‍കണമെന്നും, താല്‍ക്കാലിക നിയമനം വഴി ആശ്വാസം നല്‍കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ബിന്ദുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ഉപയോഗിച്ച് പത്ത് ദിവസത്തിനകം വീട്ടിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വീട് കൈമാറുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം, കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഈ പദ്ധതിയിലേക്കായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.