by webdesk3 on | 05-07-2025 11:52:31 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു. ഈ മാസം ഇതുവരെ രണ്ട് പേര്‍ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ചു മാസത്തിനിടെ സ്ഥിരീകരിച്ച 19 പേവിഷ കേസുകളിലും രോഗബാധിതര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിനുപുറമെ മൂന്നു മരണങ്ങള്‍ക്കു പിന്നില്‍ പേവിഷയാണെന്ന സംശയവുമുണ്ട്.
2025-ലെ ആദ്യ പാദത്തില്‍ തെരുവ് നായകളുടെ കടിയേറ്റത് ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകള്‍ക്കാണ്. കടിയേറ്റവരില്‍ പലരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും രോഗബാധ തടയാനായില്ലെന്നതാണ് കൂടുതല്‍ വേദനാജനകം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.