by webdesk2 on | 05-07-2025 07:33:30 Last Updated by webdesk3
കോട്ടയം: ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധങ്ങളെയും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. മരണവ്യാപാരികളുടെ ആഭാസനൃത്തം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍, കോട്ടയം മെഡിക്കല്‍ കോളജിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മരണത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കല്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കിടെയാണ് കോട്ടയത്തെ ദുരന്തമുണ്ടായതെന്ന് മുഖപ്രസംഗം പറയുന്നു. ഈ അപകടം കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണത്തിന് തീവ്രതയേറ്റാനും പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും കാരണമായെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.
ഒമ്പത് വര്‍ഷം മുമ്പ് അധികാരം നഷ്ടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയാത്ത അധികാരദുര്‍മോഹികളുടെ ഗൂഢശ്രമങ്ങളാണ് ഈ ബഹളങ്ങള്‍ക്ക് പിന്നിലെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക, ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരനാടകങ്ങളിലൂടെ സൗജന്യ ചികിത്സ നല്‍കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധാരണക്കാരെ എറിഞ്ഞുകൊടുക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും ദേശാഭിമാനി പറയുന്നു.
കോട്ടയം സംഭവത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും നെറികെട്ട ആക്ഷേപങ്ങളാണ് നിരത്തിയതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വൈകി, അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെയുള്ള ഉത്തരവാദിത്വമില്ലാത്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെന്നും, ഇത് ഏറ്റെടുത്ത് സമരം നടത്താനും വഴി സ്തംഭിപ്പിക്കാനും ആംബുലന്‍സ് തടയാനും കോണ്‍ഗ്രസിന്റെ മുന്‍മന്ത്രിയും എംഎല്‍എമാരുമടക്കം രംഗത്തുവന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെടുന്ന മാധ്യമങ്ങളോടും പ്രതിപക്ഷ നേതാക്കളോടും, ഇത്തരം ഭീഷണികൊണ്ടും സമരാഭാസം കൊണ്ടുമൊന്നും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഒമ്പത് വര്‍ഷം കൊണ്ട് പൊതുജനാരോഗ്യ മേഖലയില്‍ നേടിയ നേട്ടങ്ങളെ തകര്‍ക്കാനാകില്ലെന്ന് ദേശാഭിമാനി മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി കേരളത്തിന്റെ വിശ്രുതമായ പൊതുജനാരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുകതന്നെ ചെയ്യുമെന്നും മുഖപ്രസംഗം അവസാനിപ്പിക്കുന്നു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍
ബി സുദര്ശന് റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജ്, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മഹാരാഷ്ട്രയില്‍ കനത്ത മഴ; 6 പേര് മരിച്ചു
സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും
ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്
ശ്രീനിവാസന് വധക്കേസ്: നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം
ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം; റോഡും വാഹനങ്ങളും ഒലിച്ചുപോയി
വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: പ്രധാനാധ്യാകന്‍ അവധിയിലെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല
വകുപ്പ് മേധാവിമാരുടെ പരസ്യ പ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്