by webdesk3 on | 04-07-2025 02:34:16
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. 9 ദിവസത്തെ ദൈര്‍ഘ്യമുള്ള ചികിത്സയ്ക്കാണ് അദ്ദേഹത്തിന്റെ യാത്ര. ദുബായി വഴിയാണ് യുഎസിലേക്കുള്ള യാത്ര. മുഖ്യമന്ത്രി ഇന്ന് രാത്രിയിലാകും യാത്ര തിരിക്കുക.
യാത്രയുമായി ബന്ധപ്പെട്ട വിവരം രാജ്ഭവനില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രിക്ക് പകരമായി നിലവില്‍ ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല.
അമേരിക്കയിലെ മിനസോട്ടയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മയോ ക്ലിനിക്കിലാണ് ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിക്കുന്നത്.
2018-ലാണ് അദ്ദേഹം ആദ്യമായി മയോ ക്ലിനിക്കില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് 2022-ലെ ജനുവരി 11 മുതല്‍ 26 വരെ. പിന്നീട് അതേ വര്‍ഷം ഏപ്രില്‍ അവസാനംവുമാണ് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്.