News Kerala

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന് നീതികിട്ടണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Axenews | കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന് നീതികിട്ടണമെന്ന് രാജീവ് ചന്ദ്രശേഖര്‍

by webdesk3 on | 04-07-2025 02:25:02 Last Updated by webdesk3

Share: Share on WhatsApp Visits: 58


 കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന് നീതികിട്ടണമെന്ന് രാജീവ് ചന്ദ്രശേഖര്‍


കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ദുരന്തത്തില്‍ ഉണ്ടായ ബിന്ദുവിന്റെ മരണം സാധാരണ മരണമല്ലെന്നും, അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ  അനാസ്ഥയുടെ ഇരയാണ് ബിന്ദു. അപകടത്തിനിടെ മന്ത്രിമാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. സര്‍ക്കാരിന്റെ മാനം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അവര്‍ മുഴുകിയത് എന്നും അദ്ദേഹം പറഞ്ഞു.

ബിന്ദുവിന് നീതി കിട്ടണം. അവര്‍ക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി-എന്‍ഡിഎ ശക്തമായ സമരത്തിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.തകര്‍ന്നത് ഉപയോഗത്തിലില്ലാത്ത കെട്ടിടമെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതും അതിലേക്കുള്ള പ്രവേശനം തടയേണ്ടതല്ലേ? ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment