News Kerala

കേരളത്തില്‍ വീണ്ടും നിപ

Axenews | കേരളത്തില്‍ വീണ്ടും നിപ

by webdesk2 on | 04-07-2025 12:14:58 Last Updated by webdesk3

Share: Share on WhatsApp Visits: 11


കേരളത്തില്‍ വീണ്ടും നിപ

പാലക്കാട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ സ്വദേശിയായ യുവതിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ രോഗബാധ സംശയിച്ചിരുന്ന യുവതിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്ന് വന്ന പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം പൊസറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.


നിലവില്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, നിപ വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment