by webdesk3 on | 04-07-2025 11:52:57 Last Updated by webdesk3
പ്രതിപക്ഷം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തൈക്കാടിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും പങ്കെടുക്കുന്ന വിവിധ പൊതുപരിപാടികളിലും അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോട്ടയം മെഡിക്കല്‍ കോളജിലെ അപകടവും അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധവുമാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കാരണമായത്.
മന്ത്രിയുടെ സുരക്ഷയ്ക്കായി ഏകദേശം നൂറോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മന്ത്രി എത്തുന്ന ഇടങ്ങളില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതിനാല്‍, എല്ലാ സന്ദര്‍ശനങ്ങളിലും ശക്തമായ സുരക്ഷാ ഉപാധികള്‍ സ്വീകരിച്ചിരിക്കുകയാണ്.
ഇതിനിടെ, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് യോഗം തുടങ്ങി. മുഖ്യമന്ത്രിയും ഈ യോഗത്തില്‍ പങ്കെടുക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ച ദുരന്തം, ഡോ. ഹാരിസ് ഹസന്‍ നടത്തിയ വെളിപ്പെടുത്തല്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് കരുതുന്നു.