by webdesk2 on | 04-07-2025 08:10:56 Last Updated by webdesk3
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടിയന്തര യോഗം വിളിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. നിപ ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെക്കുറിച്ചും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം നടക്കും.
അതിനിടെ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.