by webdesk3 on | 03-07-2025 01:02:07 Last Updated by webdesk3
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാപയത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കിയ സൂംബ ഡാന്‍സ് പരിശീലനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. എടത്തനാട്ടുകര ടി എ.എം യു.പി സ്‌കൂളിലെ അധ്യാപകനായ ടികെ അഷ്‌റഫ് ആണ് നടപടി നേരിട്ടത്.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അധ്യാപകനെതിരെ സ്‌കൂള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ടികെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ്.
പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ്, ആണ്‍ പെണ്‍ കൂട്ടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം പഠിപ്പിക്കാന്‍ അല്ല എന്നാണ് അഷ്റഫിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.