by webdesk3 on | 03-07-2025 12:10:50 Last Updated by webdesk3
പറമ്പിക്കുളം: ആധാര്‍കാര്‍ഡ് പുതുക്കുന്നതിനായി വീട്ടില്‍ പോയ ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നാണ് പരാതി. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.
പറമ്പിക്കുളം എര്‍ത്ത് ഡാമിനടുത്തുള്ള ടൈഗര്‍ ഹാളില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി ആധാര്‍ രേഖകള്‍ പുതുക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അശ്വിന്‍ എന്ന വിദ്യാര്‍ത്ഥി വീട്ടിലേക്ക് പോകുന്നത്. എന്നാല്‍ പിന്നീട് അശ്വിനെ കാണാനായില്ല.
കാണാതായതിനെ തുടര്‍ന്ന് കുടുംബം പറമ്പിക്കുളം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നതായും, അശ്വിനെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകള്‍ പരിശോധിക്കുന്നതായും പൊലിസ് അധികൃതര്‍ അറിയിച്ചു.