by webdesk3 on | 03-07-2025 11:42:59 Last Updated by webdesk3
മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയതില്‍ തനിക്ക് ഭയമൊന്നുമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. ഈ ജോലി നഷ്ടപ്പെട്ടാലും മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് കഴിയും. എന്നാല്‍ സര്‍ക്കാര്‍ ജോലിയില്‍ എത്തിയത് ജനങ്ങള്‍ക്ക് സേവനം നല്‍കാനുള്ള ആഗ്രഹത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ത് ശിക്ഷ സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്. വിദഗ്ധ സമിതിക്ക് മുമ്പാകെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആവശ്യമായ എല്ലാ തെളിവുകളും കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകരുടെ മൊഴികള്‍ തന്നെ അനുകൂലിക്കുന്നതായും ഡോ. ഹാരിസ് അറിയിച്ചു.
താന്‍ സ്വീകരിച്ച മാര്‍ഗം സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധി സൃഷ്ടിച്ചതായി തോന്നിയപ്പോള്‍ തനിക്ക് വേദന അനുഭവപ്പെട്ടതെന്നും ഡോ. ഹാരിസ് തുറന്നുപറഞ്ഞു. എന്നാല്‍ മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് ഫെയ്‌സ്ബുക്കിലൂടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.