News Kerala

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന

Axenews | സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന

by webdesk3 on | 02-07-2025 11:53:30 Last Updated by webdesk2

Share: Share on WhatsApp Visits: 35


സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന



തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധിക കേസുകളില്‍ വര്‍ധന. പനിബാധിതരുടെ പ്രതിദിന എണ്ണം പതിനായിരം കടക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുമായി ബന്ധപ്പെട്ട മരണസംഖ്യയും ആശങ്കയുയര്‍ത്തുന്ന തരത്തില്‍ ഉയര്‍ന്നുവരുകയാണ്.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മാത്രം ദിവസേന ആയിരത്തിലധികം പനിബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും വ്യാപകമാവുകയാണ്.

 കഴിഞ്ഞ ഒരു മാസത്തിനിടെ 1,951 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ ഡെങ്കിപ്പനി മൂലം 10 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 381 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 22 പേര്‍ മരണപ്പെടുകയും ചെയ്തു. 

ഒരു മാസത്തിനിടയില്‍ പനിബാധിച്ച് മരിച്ചത് 55 പേരാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസക്കാലയളവില്‍ 12 ലക്ഷംത്തോളം പേര്‍ക്ക് പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,126 കേസുകളാണ്, ആറ് മരണം ഇതുമായി ബന്ധപ്പെട്ടതായി സ്ഥിരീകരിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment