by webdesk3 on | 02-07-2025 11:33:49 Last Updated by webdesk3
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ പരാശവുമായി ഉണ്ടായ വിവാദത്തില്‍ ഡോക്ടറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ. ഹാരിസ് നടത്തിയ പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷത്തിന് ആയുധമാക്കി നല്‍കി പ്രതികരണം നടത്തി ഇപ്പോള്‍ സമരം വേണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനകീയ ആരോഗ്യമോഡലിന്റെ ഭാഗമായി ആശുപത്രികളും മെഡിക്കല്‍ കോളജുകളും ചേര്‍ന്ന് വളരെ മികച്ച സേവനമാണ് നല്‍കുന്നത്. നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉള്ളിടത്ത് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അമേരിക്ക പോലും കോവിഡ് പ്രതിസന്ധിക്കിടെ താറുമാറായപ്പോള്‍ കേരളം ശക്തമായ നിലപാട് സ്വീകരിച്ചതായി ഓര്‍മിപ്പിച്ച എംവി ഗോവിന്ദന്‍, കേരളം ലോകം മുഴുവന്‍ ശ്രദ്ധിച്ച ആരോഗ്യ മാതൃകയാണെന്നും പറഞ്ഞു.
ഇത്തരം മികച്ച പൊതുആരോഗ്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന ചില മാധ്യമങ്ങളും പിന്തിരിയണം എന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.