by webdesk3 on | 01-07-2025 02:49:24 Last Updated by webdesk2
കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിനു പിന്നാലെ നടിയെ ജാമ്യത്തില്‍ വിട്ടുവിട്ടു.
മുന്‍പ് നടന്‍ ജയസൂര്യ അടക്കമുള്ള ഏഴ് പേര്‍ക്കെതിരെ മീനു ലൈംഗിക അതിക്രമം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ബാലചന്ദ്ര മേനോനെതിരേയും മീനു മുനീര്‍ പരാതി ഉന്നയിച്ചിരുന്നു.
എന്നാല്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസില്‍ തുടര്‍ന്ന നടപടികള്‍ കോടതി അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.