by webdesk3 on | 01-07-2025 12:13:38
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ അന്വേണം. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധനവുമായി എത്തിയത്. പെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന കോണ്‍ഫറന്‍സ് ഹാളിലേക്ക് എത്തുകയും ഡിജിപിയോട് നേരിട്ട് സംസാരിക്കാനായി ശ്രമിക്കുകയും ചെയ്തു. കൈവശം ഉണ്ടായിരുന്ന ചില രേഖകള്‍ കാണിച്ചുകൊണ്ട് തന്റെ പരാതിയില്‍ നടപടി ആവശ്യപ്പെടുകയായിരുന്നു.
ഡിജിപി സംസാരിക്കുമ്പോഴായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇയാള്‍ ആരോപിച്ചത്. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ ഹാളില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.
സംഭവത്തെ തുടര്‍ന്ന് പൊലിസ് ആസ്ഥാനത്തെ സുരക്ഷ സംവിധാനം പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.