by webdesk3 on | 01-07-2025 12:02:13 Last Updated by webdesk3
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ഹാരിസ് ഉന്നയിച്ച ചികിത്സാ പ്രതിസന്ധിക്ക് പരിഹാരമായി ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലത്തോക്ലാസ്റ്റ് പ്രോബ് എന്ന ശസ്ത്രക്രിയ ഉപകരണമാണ് ഇന്ന് രാവിലെ ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഉപകരണത്തിന്റെ ലഭ്യതയോടെ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി.
ഡോ. ഹാരിസ് സോഷ്യല്‍മീഡിയയിലൂടെ പ്രശ്‌നം തുറന്നുപറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രിക്കെതിരെ വലി വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.