by webdesk3 on | 01-07-2025 11:51:47 Last Updated by webdesk3
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിലെ ഒരു പടക്ക നിര്‍മ്മാണ ശാലയില്‍ ശക്തമായ സ്‌ഫോടനം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം നാല് പേരുടെ നില അതീവ ഗുരുതരമാണ്.
അപകടസമയത്ത് ഫാക്ടറിയില്‍ 50ലേറെ പേര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രാഥമിക വിവരം. മരണപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ല.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. അപകട സ്ഥലത്ത് അഗ്‌നിശമന സേനയും പൊലീസ് സേനയും രംഗത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.