by webdesk3 on | 30-06-2025 03:13:59 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട റവാഡ ചന്ദ്രശേഖര്‍ കേരള സര്‍ക്കാരിനും പൊലീസ് സേനയ്ക്കും നന്ദി അറിയിച്ചു.
കേരള പൊലീസ് വളരെ മികച്ച ഒരു സേനയാണ്. അവരെ നയിക്കാനുള്ള ഈ അവസരത്തിന് ഞാന്‍ കേരള സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുന്ന എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പുതിയ ചുമതല പ്രാപ്തിയോടെ ഏറ്റെടുത്ത് പരമാവധി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കി.
കേരളത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണ് താനെന്നും, എന്നാല്‍ കേരളത്തിലേക്ക് പോകുന്ന തീയതി ഇപ്പോഴും നിശ്ചയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.