News Kerala

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധന

Axenews | നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധന

by webdesk3 on | 30-06-2025 12:17:49 Last Updated by webdesk3

Share: Share on WhatsApp Visits: 47


നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധന



തൃശൂര്‍:നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം നിര്‍ണായക പരിശോധന നടത്തി. വെള്ളിക്കുളങ്ങരയില്‍ അനീഷയുടെ വീട്ടില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഉന്മേഷും സംഘമാണ് പരിശോധനക്കെത്തിയത്.

പ്രതി കുഴിച്ചുമൂടിയതായി പറയുന്ന ആദ്യ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കുഴിമാന്തിയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്  മറ്റ് തെളിവുകളെയും കണ്ടെത്താനുള്ള ശ്രമമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. 

ഇതിനൊപ്പം, പ്രതികളായ അനീഷയും സഹപ്രതിയും ആമ്പല്ലൂര്‍, നൂലുവള്ളിയിലുകളിലെ വീട്ടുകളിലേക്ക് എടുത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയതായും പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment