by webdesk2 on | 30-06-2025 08:18:38 Last Updated by webdesk2
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ 9:30-ന് ചേരുന്ന മന്ത്രിസഭാ യോഗം പുതിയ ഡി.ജി.പി.യെ തീരുമാനിക്കും. നിലവില്‍, റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, അഗ്നിരക്ഷാ സേനാ മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി.യുടെ ചുരുക്കപ്പട്ടികയിലുള്ളത്.
ഇവരില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. അദ്ദേഹത്തോട് ഇന്ന് കേരളത്തിലെത്താന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അദ്ദേഹം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവിലെ പോലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയും റവാഡ ചന്ദ്രശേഖറിനുണ്ട്.
റവാഡ ചന്ദ്രശേഖര്‍ നിയമിതനാവുകയാണെങ്കില്‍, സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിന്റെ പോലീസ് മേധാവിയാകുന്ന വ്യക്തിയായിരിക്കും അദ്ദേഹം. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥന് എന്ന ചരിത്രം അദ്ദേഹത്തിന് തിരിച്ചടിയായേക്കാം. ഈ രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നാല്‍ മാത്രമേ സര്‍ക്കാര്‍ മറ്റൊരു ആലോചനയിലേക്ക് കടക്കൂ.
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്