by webdesk3 on | 29-06-2025 12:32:43 Last Updated by webdesk2
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഡോ. ഹാരിസ് സത്യസന്ധനായ ഡോക്ടറാണെന്നും, കഠിനാധ്വാനത്തോടെ സേവനം ചെയ്യുന്ന വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.
ഡോ. ഹാരിസ് ഉയര്‍ത്തിയത് സിസ്റ്റത്തിന്റെ പ്രശ്‌നങ്ങളാണ്. തനിക്ക് മുന്‍പിലെത്തുന്ന രോഗികള്‍ തന്റെ പ്രിയപ്പെട്ടവരാണ് എന്ന് എല്ലാവരും ചിന്തിക്കുന്നതോടെ സിസ്റ്റം ശരിയാകും എന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളെ എല്ലാം അക്ഷേപിക്കരുത്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വരുന്ന രോഗികളുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2021ല്‍ സൗജന്യ ചികിത്സ ലഭിച്ചവരുടെ എണ്ണം 2.5 ലക്ഷം ആയിരുന്നെങ്കില്‍, 2024ല്‍ അത് 6.5 ലക്ഷം ആയി ഉയര്‍ന്നു. കേരളം സൗജന്യ ചികിത്സയ്ക്കായി രാജ്യത്തില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്ന സംസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു.