by webdesk3 on | 29-06-2025 12:01:55 Last Updated by webdesk2
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ പ്രകാരം നാല് അംഗ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട സമിതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പരാതികളും ആരോപണങ്ങളും പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചുമതല. ഇതിനായി ആരോഗ്യമന്ത്രാലയം ഉടന്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാനാണ് സാധ്യത.
ഡോ. ഹാരിസ് നേരത്തെ നടത്തിയ വെളിപ്പെടുത്തലില്‍, ഏകദേശം ഒരു വര്‍ഷം മുന്‍പേ തന്നെ ഉപകരണ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങളിലും ഇത്തരമൊരു അവസ്ഥയുണ്ടെങ്കിലും പലരും ഭയത്തിന്റെ പേരിലാണ് അതിനെ തുറന്ന് പറയാന്‍ മടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നു. പക്ഷേ രോഗികളോടുള്ള ഉത്തരവാദിത്വം ഓര്‍ത്തപ്പോള്‍ ആ ഭയത്തിന് അര്‍ഥമില്ലെന്ന് മനസിലായി എന്ന് ഡോ. ഹാരിസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടത്താൻ മോദിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം
തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറി: ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് കേസ്: കുരുക്ക് മുറുകുന്നു
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: 2 പവന് സ്വര്‍ണം സംഭാവനയായി നല്കി; മൊഴി നല്കി മോഹന്‍ലാല്‍
ഐസിയുവില്‍ മന്ത്രിക്കൊപ്പം സെല്‍ഫി: വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത
മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്