by webdesk3 on | 26-06-2025 07:51:37 Last Updated by webdesk3
ന്യൂഡല്‍ഹി:ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിലേക്ക് പുതിയ ചുവടുവെച്ച് ശാസ്ത്രജ്ഞനും ബഹിരാകാശ യാത്രികനുമായ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS)യിലെത്തി. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ഐഎസ്എസിലേക്ക് പ്രവേശിക്കുന്നതിനാല്‍ ഈ നേട്ടം ശ്രദ്ധേയമാവുകയാണ്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷമാണ് ശുക്ലയും സംഘവും ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. 28 മണിക്കൂറും 50 മിനിട്ടും നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഇവര്‍ ലക്ഷ്യത്തിലെത്തിയത്.ആരോഗ്യം, കൃഷി, ഭക്ഷണം, ജീവശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലായി 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഇവരുടെ പ്രധാന ചുമതല.
ബഹിരാകാശ യാത്രയ്ക്കിടെയായി ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധനചെയ്തിരുന്നു. നമസ്‌കാരം, ഇത് എന്റെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമാണ്. ഈ യാത്രയ്ക്കായി ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്നുമാണ് ശുഭാംശു ശുക്ല പറഞ്ഞത്.