by webdesk3 on | 26-06-2025 12:22:49 Last Updated by webdesk3
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വിനീത, ദിവ്യ, രാധ എന്നീ ജീവനക്കാരികളുടെ ജാമ്യാപേക്ഷയാണ് തള്ളിയിരിക്കുന്നത്.
അതേസമയം, ജീവനക്കാര്‍ നല്‍കിയ മറ്റൊരു പരാതിയില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തട്ടിപ്പ് ആരോപണത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.