News Kerala

അടുത്ത നിമയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരും; നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമെന്നും വിഡി സതീശന്‍

Axenews | അടുത്ത നിമയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരും; നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമെന്നും വിഡി സതീശന്‍

by webdesk3 on | 23-06-2025 04:34:20 Last Updated by webdesk2

Share: Share on WhatsApp Visits: 81


അടുത്ത നിമയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരും; നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമെന്നും വിഡി സതീശന്‍


കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് ടീമിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനഫലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിജയം മാത്രമല്ല, യുഡിഎഫ് വീണ്ടും ശക്തിയോടെ തിരിച്ചുവരാന്‍ തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേതാക്കളും പ്രവര്‍ത്തകരും അത്രയും ആത്മാര്‍ത്ഥതയോടെ, പ്രവര്‍ത്തിച്ചു. ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം അതിന് തെളിവാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളോടെ യുഡിഎഫ് തിരിച്ചുവരും എന്നും വിഡി സതീശന്‍ പറഞ്ഞു.

ഇത് പിവി അന്‍വര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല. ഒരു തീരുമാനവും ഞാന്‍ ഒറ്റയ്ക്ക് എടുത്തിട്ടില്ല. ചില മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചു. നിലമ്പൂരിലെ കൂട്ടായ പ്രവര്‍ത്തനം മുന്നോട്ട് പോകാനുള്ള മാതൃകയാക്കണം. യുഡിഎഫ് ഇങ്ങനെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനും അധികാരത്തിലേക്കുള്ള വഴിയൊരുക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment