by webdesk2 on | 13-06-2025 08:31:33 Last Updated by webdesk2
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക. അന്വേഷണത്തിനായുള്ള അമേരിക്കന്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉദ്യോഗസ്ഥര്‍ ആണ് ഇന്ത്യയിലേക്കെത്തുന്നത്.
അഹമ്മദാബാദില്‍ ഉണ്ടായ വിനാശകരമായ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എഫ്എഎ ബോയിംഗ്, എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജിഇ എയ്റോസ്പേസ് എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഇന്ത്യയിലെ ക്രാഷ് സൈറ്റിലേക്ക് കൂടുതല്‍ വിദഗ്ധരെ അയയ്ക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഷോണ്‍ ഡഫി പറഞ്ഞു.
അതേസമയം എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.