by webdesk3 on | 04-03-2026 12:14:18
ജറുസലേം: ഇറാനിലെ പരമോന്നത നേതാവായിരുന്ന ഖമെനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിയമിക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍, പുതിയ നേതൃത്വത്തെയും ലക്ഷ്യം വയ്ക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്.
ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഇറാനിലെ ഉന്നത നേത്യത്വം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കടുത്ത നിലപാട് പ്രഖ്യാപിച്ചത്.
ഓപ്പറേഷന് റോറിംഗ് ലയണ്‍ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഇറാനിലെ പുതിയ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാന്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയും താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കാറ്റ്സ് വ്യക്തമാക്കി. അധികാരമേല്‍ക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ പ്രശ്നമല്ലെന്നും, ഇസ്രായേല്‍ തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായി സഹകരിച്ച് ഇറാന്റെ സൈനിക ശേഷി തകര്‍ക്കുമെന്നും നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഇറാനിലെ ജനങ്ങളെ പിന്തുണയ്ക്കുമെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥ ഇതോടെ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
ഖമേനിയുടെ പിന്‍ഗാമിയെയും ലക്ഷ്യം വയ്ക്കും; കടുത്ത മുന്നറിയിപ്പുമായി ഇസ്രായേല്‍
ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ; 2026-ല്‍ മാറ്റമുണ്ടാകുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ്
ശമ്പള പരിഷ്കരണം നടപ്പാക്കണം: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്കിലേക്ക്
പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് സുരേഷ് ഗോപി
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: വ്യോമഗതാഗതം താറുമാറായി
സിപിഐഎം അംഗത്വം പുതുക്കുന്നില്ല, പാര്‍ട്ടി അംഗമായി ഇനി തുടരാനില്ല: ജി സുധാകരന്
ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം
ശബരിമല സ്വര്‍ണക്കൊളള: എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി
ഇറാന് ആക്രമണം: കുവൈറ്റില്‍ പതിനൊന്നുകാരി കൊല്ലപ്പെട്ടു
മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടില് ഖബറൊരുക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്