by webdesk3 on | 06-05-2025 12:33:53 Last Updated by webdesk3
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി. ഷമിയെ അപായപ്പെടുത്തുമെന്ന് കാട്ടിയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദാണ് ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഷമി ഐപിഎല്‍ തിരക്കുകള്‍ക്കിടയിലാണ്. അതിനാല്‍ തന്നെ ഇമെയില്‍ സന്ദേശങ്ങള്‍ തുറന്നു നോക്കാന്‍ സമയം കിട്ടാറില്ല. ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞദിവസം ഇമെയില്‍ സന്ദേശം തുറന്നു നോക്കിയത്. അപ്പോഴാണ് ഇത്തരത്തില്‍ ഒരു സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്.
ഞായറാഴ്ചയാണ് ഷമിയുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ ഒരു സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ കൊലപ്പെടുത്തും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. രജപുത് സിന്ദാര്‍ എന്ന പേരില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ പേരാണെന്ന് പോലീസ് അറിയിച്ചു.
ഇമെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി സഹിതം ആണ് ഷമിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിയത്. ബംഗ്ലൂരില്‍ നിന്നാണ് ഇത്തരത്തിലൊരു സന്ദേശം ലഭിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.