by webdesk1 on | 04-09-2024 09:29:47
കൊച്ചി: ഇടത് സഹയാത്രികരും സിനിമ ദമ്പതികളുമായ നടി റിമ കല്ലിങ്കല്‍, സംവിധായകന് ആഷിഖ് അബു എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവമോര്‍ച്ച നല്കിയ പരാതിയിലാണ് നടപടി.
എക്കാലത്തും സിപിഎമ്മിനൊപ്പം നിന്ന താരദമ്പതികളാണ് റിമയും അഷിഖും. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിച്ചത് സംബന്ധിച്ച് രൂക്ഷ വിമര്‍ശനമാണ് അഷിഖ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇത് ഇടത് കേന്ദ്രങ്ങളില്‍ വരെ ഞെട്ടലുണ്ടാക്കി.
സിപിഎം സഹയാത്രികരില്‍ നിന്ന് പോലും ഉയര്‍ന്ന വിമര്‍ശനം സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയും ചെയ്തു. ഇതിനിടെയാണ് താരദമ്പതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.
നേരത്തെ തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. റിമയും ആഷിഖും നടത്തുന്ന പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അവരുടെ പാര്‍ട്ടികളില്‍ നല്കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണം അട്ടിമറിക്കുന്നു: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിഡി സതീശന്
നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അന്തിമ ധാരണയിലേക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍: വി.ഡി സതീശന്
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ കയറ്റിയില്ല; സംഭവം കൊല്ലത്ത്
കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം
സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്