by webdesk1 on | 04-09-2024 07:58:25 Last Updated by webdesk1
തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കുറ്റാരോപിതര്‍ക്കെതിരായ നടപടി അന്വേഷണത്തില്‍ മാത്രം ഒതുക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ പി.വി. അന്‍വര്‍ ഇന്ന് പാര്‍ട്ടിക്ക് പരാതി നല്‍കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നല്‍കുക.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കാനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും അതുമാത്രം പോരെന്നും സംഘടനാ തലത്തില്‍ പ്രശ്‌നം പരിശോധിക്കണമെന്നും ആവശ്യപ്പെടാനാണ് ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.
പി.ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സി.പി.എമ്മിന് അകത്തുണ്ട്. ഇതേ വികാരമായിരിക്കും പി.വി. അന്‍വര്‍ പാര്‍ട്ടിയെ അറിയിക്കുക. അന്‍വറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിക്കും.
പിണറായി സര്‍ക്കാരിനെതിരെ ജനവികാരം രൂപപ്പെടുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ പങ്കുവഹിക്കുന്നതായി കഴിഞ്ഞ മാസം ഒടുവില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന നിലയില്‍ ഭരണപക്ഷ എം.എല്‍.എ തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്നതില്‍ വലിയ പങ്ക് പോലീസിന്റേതാണെന്നാണ് വിമര്‍ശനം. ആരോപണവിധേയനായ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ പേരു പറഞ്ഞുള്ള ആക്ഷേപങ്ങളുമുണ്ടായി. ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വിമര്‍ശകരുടെ ഉന്നമായി. പാര്‍ട്ടിക്കുള്ളില്‍ ഈ വികാരം ഉള്ളപ്പോഴാണ് ആഭ്യന്തര വകുപ്പിനെതിരെ വലിയ ആരോപണങ്ങളുമായി അന്‍വര്‍ കളം നിറഞ്ഞത്.
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആക്ഷേപങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, പിന്തുണയുണ്ടെന്നു സൂചിപ്പിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എമ്മില്‍നിന്ന് ഉണ്ടാകുന്നത്. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പരിശോധിക്കണമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കാനുള്ള ആലോചന നടന്നതിനുശേഷം അതു വേണ്ടെന്നുവച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തോടും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്. മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു സി.പി.എമ്മില്‍ ഭിന്നാഭിപ്രായം ശക്തമാകുന്നത് നിസാരവുമല്ല.
അതിനിടെ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. ഡി.ജി.പി ഷേക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. കഴിഞ്ഞദിവസം പി.വി. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്‍
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണം അട്ടിമറിക്കുന്നു: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിഡി സതീശന്
നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അന്തിമ ധാരണയിലേക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍: വി.ഡി സതീശന്
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ കയറ്റിയില്ല; സംഭവം കൊല്ലത്ത്
കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം
സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്