Infotainment Cinema

ചലചിത്ര അക്കാദമി തലപ്പത്ത് വീണ്ടും `ആണധികാരം`; ബീനാ പോളിനെ ഒഴിവാക്കിയതിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്; രഞ്ജിത്തിന് പിന്‍ഗാമിയായി നടന്‍ പ്രേംകുമാര്‍

Axenews | ചലചിത്ര അക്കാദമി തലപ്പത്ത് വീണ്ടും `ആണധികാരം`; ബീനാ പോളിനെ ഒഴിവാക്കിയതിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്; രഞ്ജിത്തിന് പിന്‍ഗാമിയായി നടന്‍ പ്രേംകുമാര്‍

by webdesk1 on | 03-09-2024 09:10:37 Last Updated by webdesk1

Share: Share on WhatsApp Visits: 113


ചലചിത്ര അക്കാദമി തലപ്പത്ത് വീണ്ടും `ആണധികാരം`; ബീനാ പോളിനെ ഒഴിവാക്കിയതിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്; രഞ്ജിത്തിന് പിന്‍ഗാമിയായി നടന്‍ പ്രേംകുമാര്‍


തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളി നേരിടുന്ന സിനിമ മേഖലയില്‍ വനിതകള്‍ക്ക് മേധാവിത്വമുള്ള സമതികളും സര്‍ക്കാര്‍ സംവിധാനങ്ങളും വരണമെന്ന ആവശ്യം എല്ലാ കോണുകളില്‍ നിന്നും ശക്തമായിട്ടും അത്തരം അഭിപ്രായങ്ങള്‍ക്ക് വില നല്‍കാതെ ചലചിത്ര അക്കാദമിയുടെ തലപ്പത്ത് വീണ്ടും ആണധികാരം. ലൈംഗീകാരോപണ വിധേയനായി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന രഞ്ജിത്തിന്റെ പിന്‍ഗാമിയായി നടന്‍ പ്രേംകുമാറിനെയാണ് സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാനായി നിയോഗിച്ചത്.

സംവിധായകനല്ലാത്ത ഒരാള്‍ അക്കാദമിയുടെ തലപ്പത്ത് വരുന്നത് ഇതാദ്യമാണ്. താല്‍ക്കാലിക ചുമതല എന്ന നിലയിലാണ് നിയമനമെങ്കിലും അക്കദമിയിലും ചലചിത്ര മേളകളിലും ഒട്ടേറെ അനുഭവ സമ്പത്തുള്ള ബീനാ പോളിനെ ഒഴിവാക്കിയതിലൂടെ എന്തു സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ബീനാ പോളിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന ആവശ്യം സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. പുരുഷ കേന്ദ്രീകൃതമായ ആക്കാദമിയുടെ അധികാര കേന്ദ്രങ്ങളില്‍ ബീന പോള്‍ അത്ര സ്വീകാര്യ ആയിരുന്നില്ല. മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ പേര് ഉയര്‍ന്നെങ്കിലും അതും പരിഗണിച്ചില്ല.

ഒടുവിലാണ് നിലവില്‍ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് താല്‍കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്‌കെ ഉള്‍പ്പെടെ വലിയ ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment