by webdesk1 on | 03-09-2024 08:33:30
ബെയ്ജിംഗ്; ഒരു ഇടവേളയ്ക്ക് ശേഷം ഉക്രെയ്ന്-റഷ്യന്‍ യുദ്ധം ശക്തമാകുന്നതിനിടെ റഷ്യയ്ക്ക് താക്കീതുമായി ചൈന. ഉക്രെയ്നില് ആണവായുധ യുദ്ധത്തിനു തുനിയരുതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലം നല്കിയ ഉപദേശം. ആണവായുധ രാജ്യങ്ങളുടെ സംയുക്ത സമിതി എടുത്ത തീരുമാനം വിസ്മരിക്കരുതെന്നും ചൈന റഷ്യയെ ഓര്‍മപ്പെടുത്തി. ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിംഗ് ബീജിംഗിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്ന് കൂടുതല്‍ പിന്തുണ നല്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ആണവ നയം മാറ്റുമെന്ന് റഷ്യയുടെ വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങള്‍ക്കുനേരെ കൂടുതല്‍ പാശ്ചാത്യരായ ശത്രുക്കളെത്തുന്നുവെന്ന് വിശദീകരിച്ചാണ് ആണവ നയങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റിയാബ്കോവിന്റ് സൂചന നല്‍കിയത്.
രാജ്യത്തിനുനേരെ ആണവാക്രമണം ഉണ്ടാകുകയോ രാജ്യത്തിന്റെ നിലനില്‍പ്പിനാകെ ഭീഷണിയാകുന്ന ഒരു വലിയ ആക്രമണം ഉണ്ടാകുമ്പോഴേ ആണയാവുധം പ്രയോഗിക്കൂ എന്നാണ് റഷ്യയുടെ 2020ലെ ആണവനയം. ഇതില്‍ ഭേദഗതി വരുമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സൂചിപ്പിക്കുന്നത്.
2022 ജനുവരി 3 ന് ആണവയുദ്ധം തടയുന്നത് സംബന്ധിച്ച് അഞ്ച് ആണവായുധ രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്, അമേരിക്ക എന്നിവര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായി ചൈന റഷ്യയെ ഓര്‍മിപ്പിച്ചു. പരമാവധി സംയമനം പാലിക്കാനും ആണവ ആക്രമണങ്ങള്‍ ഒഴിവാക്കാനും റഷ്യ തയാറാകണമെന്നും ചൈന നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്