by webdesk1 on | 02-09-2024 09:35:59
കൊച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണിലും `ചുവന്ന ചെകുത്താന്മാരായ` മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശനിദശ മാറിയിട്ടില്ലെന്ന് തോന്നുന്നു. കഴിഞ്ഞ സീസണിലെ ബാധ പിന്തുടരുന്ന പോലെയാണ് പുതിയ സീസണിലും ടീമിന്റെ പ്രകടനം. സ്വന്തം തട്ടകത്തില്‍ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ ചിരവൈരികളായ ലിവര്‍പൂളിനോട് 3-0 ന് നാണംകെട്ട തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്.
കൊളംബിയന്‍ താരം ലൂയിസ് ഡിയാസ് നേടിയ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് തുണയായത്. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ യുണൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചായിരുന്നു ലിവര്‍പൂളിന്റെ തുടക്കം. എന്നാല്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് നേടിയ ഗോള്‍ നിര്‍ഭാഗ്യവശാല്‍ ഓഫ് സൈഡ് ആയി. പന്ത് അര്‍ണോള്‍ഡിലേക്ക് എത്തും മുമ്പ് ഓഫ്സൈഡ് പൊസിഷനില്‍ നിന്ന സലയുടെ ശരീരത്തില്‍ തട്ടിയതാണ് ഗോള്‍ റദ്ദാക്കാന്‍ കാരണം.
ഏറെ വൈകാതെ തന്നെ ലൂയിസ് ഡിയാസിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 35-ാം മിനിറ്റില്‍ സല നല്‍കിയ തകര്‍പ്പനൊരു ക്രോസില്‍ തലവച്ചാണ് ഡിയാസ് വലകുലുക്കിയത്. ലീഡ് നേടിയതോടെ ആക്രമണം കടുപ്പിച്ച ലിവര്‍പൂള്‍ ഇടവേളയ്ക്ക് തൊട്ടുമുമ്പ് രണ്ടാം ഗോളും ഡിയാസിലൂടെ കണ്ടെത്തി. 42 ാം മിനിറ്റിലായിരുന്നു ആ ഗോള്‍ പിറക്കുന്നത്.
യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം കാസിമിറോയില്‍ നിന്ന് തട്ടിയെടുത്ത പന്ത് സലയ്ക്ക് മറിച്ചു നല്‍കി പെനാല്‍റ്റി ബോക്സിലേക്ക് ഓടിക്കയറിയ ഡിയാസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. തളികയിലെന്നവണ്ണം സല മറിച്ചു നല്‍കിയ പന്ത് ഫസ്റ്റ് ടച്ചിലൂടെ ഡിയാസ് വലയിലാക്കുകയായിരുന്നു. ലിവര്‍പൂളിന്റെ ആദ്യ ഗോളിനും കാസിമിറോയുടെ പിഴവാണ് കാരണമായത്.
രണ്ടു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ലിവര്‍പൂള്‍ രണ്ടാം പകുതി ആരംഭിച്ച് 13 മിനിറ്റിനകം തങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ രണ്ടു ഗോളിന് വഴിയൊരുക്കിയ മുഹമ്മദ് സലയുടെ ഊഴമായിരുന്നു ഇക്കുറി. ഹംഗേറിയന്‍ മധ്യനിര താരം ഡൊമിനിക് സൊബോസ്ലായി നല്‍കിയ പാസില്‍ നിന്ന് ലക്ഷ്യം കണ്ട സല യുണൈറ്റഡിന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു. ശേഷിച്ച മിനിറ്റുകളില്‍ ആശ്വാസഗോളിനായി യുണൈറ്റഡ് പൊരുതിനോക്കിയെങ്കിലും വിര്‍ജില്‍ വാന്‍ ഡിക് നയിച്ച ലിവര്‍പൂള്‍ പ്രതിരോധം വഴങ്ങിയില്ല.
2024-25 പ്രീമിയര്‍ ലീഗ് സീസണിന്റെ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടു തോല്‍വികളും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡിന്റെ സ്ഥാനം. മൂന്നു മത്സരങ്ങളും ജയിച്ച് ഒന്‍പത് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഒമ്പത് പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ ഒന്നാമത്.
സീസണില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ലിവര്‍പൂള്‍. പക്ഷേ അവര്‍ക്ക് ഏഴു ഗോളുകള്‍ മാത്രമാണ് നേടാനായത്. മറുവശത്ത് സിറ്റി രണ്ടു ഗോളുകള്‍ വഴങ്ങിയെങ്കിലും ഒമ്പതു ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇരുടീമുകളുടെയും ഗോള്‍ ശരാശരി ഏഴ് എന്ന നിലയില്‍ ഒപ്പത്തിനൊപ്പം വന്നതോടെയാണ് നേടിയ ഗോളുകളുടെ എണ്ണം കണക്കാക്കി സ്ഥാനം നിശ്ചയിച്ചത്.
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണം അട്ടിമറിക്കുന്നു: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിഡി സതീശന്
നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അന്തിമ ധാരണയിലേക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍: വി.ഡി സതീശന്
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ കയറ്റിയില്ല; സംഭവം കൊല്ലത്ത്
കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം
സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്