by webdesk3 on | 17-02-2025 02:28:02 Last Updated by webdesk3
അമ്മ സംഘടന ഭാരവാഹിയായ നടന്‍ ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിനെതിരെ പ്രതിഷേധവുമായി നിര്‍മ്മാതാക്കളുടെ സംഘടന. ജയന്‍ ചേര്‍ത്തല മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ട പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ജയന്‍ ചേര്‍ത്തലയ്ക്ക് വക്കീല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് സുരേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകവെയായിരുന്നു ജയന്‍ ചേര്‍ത്തല നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സംസാരിച്ചത്. അഭിനേതാക്കള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടൊന്നും എന്തും ചെയ്യാം എന്ന് ധാരണ നിര്‍മ്മാതാക്കള്‍ക്കും വേണ്ട എന്നുമായിരുന്നു ജയന്‍ ചേര്‍ത്തല പറഞ്ഞത്. ഇതിനെതിരെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്
വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്. എന്നാല്‍ അമ്മയും നിര്‍!മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്.