by webdesk1 on | 27-08-2024 09:12:41
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനുപയോഗിച്ചാലും മ്യൂസിയത്തില്‍ വച്ചാലും കോടികള്‍ വരുമാനം കിട്ടുമെന്ന മുന്‍ മന്ത്രി എ.കെ. ബാലന്റെ പ്രതികരണം അറം പറ്റിയപോലെയാണ് നവകേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ. നവകേരള യാത്രയ്ക്ക് ശേഷം ബസിന്റെ ശനിദശ ഇനിയും മാറിയിട്ടില്ലെന്ന് പറയാം.
ഒരു വര്‍ഷത്തിന് ശേഷം ബംഗളൂര് റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ബസ് കഷ്ടിച്ച് ഒരു മാസം മാത്രം ഓടിയിട്ടുണ്ടാകും. കേരള ജനതയെ ഇത്രത്തോളം വെറുപ്പിച്ച യാത്രയ്ക്കുപയോഗിച്ച നവകേരള ബസിനെ യാത്രക്കാരും വെറുത്തതോടെ ഇപ്പോള്‍ കോഴിക്കോട് ഡിപ്പോയി പൊടിപിടിച്ച് ആരാലും പരിഗണിക്കപ്പെടാതെ കിടിക്കുകയാണ് കോടികള്‍ വരുമാനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞ നവകേരള ബസ്.
നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ഒരു മാസം മാത്രം ഓടിയ ശേഷം സര്‍വീസ് നിര്‍ത്തി ജൂലായ് 21 ന് ബസ് റീജണല്‍ വര്‍ക്ഷോപ്പിലേക്ക് മാറ്റി. കോഴിക്കോട്ടുനിന്നാണ് സര്‍വീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെടുക്കുന്നത് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് നിന്നാണ്.
കോടികള്‍ ചെലവഴിച്ച് വാങ്ങിയ ബസിലെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബസ് വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല. അതിനാല്‍ത്തന്നെ മൂലയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
നവകേരളയാത്ര കഴിഞ്ഞ് ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ബസ് മ്യൂസിയത്തിലേക്ക് മാറ്റുമെന്ന വിമര്‍ശനം ശക്തമായതോടെ മേയ് അഞ്ചുമുതല്‍ കോഴിക്കോട്-ബെംഗളൂരുറൂട്ടില്‍ ഗരുഡപ്രീമിയം സര്‍വീസായി ഓടിക്കുകയായിരുന്നു. ഇതിനിടെ ബാത്ത് റൂം ടാങ്കിന് ചോര്‍ച്ചയുണ്ടായി. യാത്രക്കാര്‍ ഇല്ലാതെയും ഒട്ടേറെത്തവണ സര്‍വീസ് മുടങ്ങി.
ആദ്യദിനങ്ങളില്‍ ബസില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍തിരക്ക് അനുഭവപ്പെട്ടു. പിന്നീട് വാരാന്ത്യങ്ങളിലും ആരംഭത്തിലും മാത്രമാണ് മുഴുവന്‍ സീറ്റുകളിലും ആളുണ്ടായിരുന്നത്. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി യാത്ര പുറപ്പെട്ട ബസ്, ഒറ്റയാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇത് വാര്‍ത്തയായതോടെ യാത്രക്കാരില്ലെങ്കിലും ബസ് ഓടണമെന്ന് തിരുവനന്തപുരത്തുനിന്ന് ഇഡി ഓപ്പറേഷന്‍ വിഭാഗം കര്‍ശന നിര്‍ദേശം നല്‍കി.
അതിനിടെയാണ് വര്‍ക്ഷോപ്പിലേക്ക് മാറ്റിയത്. എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡില്‍ ഇറക്കുമെന്നത് സംബന്ധിച്ചോ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ക്കോ വര്‍ക്ഷോപ്പ് അധികൃതര്‍ക്കോ അറിയില്ല. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസിന്റെ സമയക്രമം അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്