by webdesk2 on | 02-02-2025 05:04:18 Last Updated by webdesk3
വനിതാ അണ്ടര്‍ 19 ട്വന്റി 20 ലോക കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 82 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ പന്ത്രണ്ടാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഓപ്പണര്‍ ഗൊംഗഡി തൃഷയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഗൊങ്കടി തൃഷ , സനിക ചാല്‍കെ എന്നിവരാണ് പുറത്താവാതെ നിന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച തൃഷ, 33 പന്തില്‍ എട്ടു ഫോറടക്കം 44 റണ്‍സെടുത്തു. ബൗളിങ്ങിലും തിളങ്ങി. നാലു ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സനിക ചാല്‍ക്കെ 22 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ എട്ടു റണ്‍സെടുത്ത ജി. കമാലിനിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ടീമിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓള് ഔട്ട് ആകുകയായിരുന്നു. പവര്‍ പ്ലേ തീരുന്നിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ സിമോണെ ലോറന്‍സിന്റെ (0) വിക്കറ്റ് നഷ്ടമാകുമ്പോള്‍ 11 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. തുടര്‍ന്ന് നാലാം ഓവറിന്റെ അവസാന പന്തില്‍ ജെമ്മ ബോത്തയുടെയും (16) വിക്കറ്റ് നഷ്ടമായി. ഷബ്നത്തിന്റെ പന്തില്‍ കമാലിനി ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ ദിയാറ രാംലകനും (3) മടങ്ങി.
ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യന്‍ പെണ്കൊടികളുടെ ഫൈനല്‍ പ്രവേശം. വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകര്‍ത്തുവിട്ട ടീം ലങ്കക്കാരെ 60 റണ്‍സിനും സ്കോട്ലന്ഡിനെ 150 റണ്‍സിനുമാണ് വീഴ്ത്തിയിരുന്നത്. അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായിരുന്നു ജയം.
ഇന്ത്യന്‍ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഗൊംഗഡി തൃഷ, ജി. കമാലിനി, സനിക ചാല്‍ക്കെ, ഈശ്വരി അവ്സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ശബ്നം ശാകില്‍, വൈഷ്ണവി ശര്‍മ, വി.ജെ. ജോഷിത, സിസോദിയ.
നിയമസഭാ തിരഞ്ഞെടുപ്പ്: പിജെ ജോസഫ് തൊടുപുഴയില്‍ തന്നെ മത്സരിക്കും
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി
നിയമസഭാ തിരഞ്ഞെടുപ്പ്: മത്സര സന്നദ്ധത അറിയിച്ച് സന്ദീപ് വാര്യര്‍
കൊല്ലം നിയമസഭാ സീറ്റ്: എം മുകേഷിന് പകരം ആര്? സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം
പുനര്‍ജനി പദ്ധതി: വി ഡി സതീശന്റെ യു.കെ യാത്രയില്‍ ക്രമക്കേട്; ഫണ്ട് പിരിവ് ദുരുപയോഗമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി; അതിജീവിതയെ കക്ഷി ചേര്‍ത്തു
ശബരിമല സ്വര്‍ണക്കൊള്ള: എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി
ഇടുക്കി സീറ്റിന് വേണ്ടി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ്
ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യം; പിഎസ്എല്‍വി സി-62 വിക്ഷേപണം ജനുവരി 12-ന്
വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്