by webdesk3 on | 31-01-2025 04:03:27 Last Updated by webdesk2
കായംകുളത്ത് തെരുവ് നായയുടെ ആക്രമത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ കായംകുളം വള്ളിക്കുന്നത്താണ് സംഭവം നടന്നത്. പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്(50), സഹോദരന് രാമചന്ദ്രന് (55), പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന് (70) എന്നിവരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.
രണ്ടുപേര്‍ക്ക് മുഖത്ത് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഗംഗാധരന്, മറിയാമ്മ എന്നിവര്‍ക്കാണ് മുഖത്ത് പരിക്കേറ്റത്. ഇവരുടെ മുഖവും മൂക്കും നായ കടിച്ചു പറിച്ചു. ഹരികുമാറിന് വയറിനും രാമചന്ദ്രന്റെ കാലിനുമാണ് കടിയേറ്റത്.
നായയുടെ കടിയേറ്റ ഗംഗാധരന് ബഹളം വെച്ചതോടെയാണ് രാമചന്ദ്രന് ഇയാളെ രക്ഷിക്കാനായി സംഭവസ്ഥലത്തേക്ക് എത്തിയത്. അപ്പോഴാണ് രാമചന്ദ്രനും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഒരു കുട്ടിയെ നായയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറിയാമ്മയെ നായ ആക്രമിച്ചത്. മറിയാമ്മയുടെ ബന്ധുവും അയല്‍വാസികൂടിയായ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ മറിയാമ്മ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗംഗാധരന്, രാമചന്ദ്രന് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറിയാമ്മ പരുമലയിലിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാര്‍ കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സ നേടിയിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ
കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
വലിയങ്ങാടി അപകടത്തിന് കാരണം കോര്‍പറേഷന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്