by webdesk3 on | 31-01-2025 02:14:53 Last Updated by webdesk2
ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കഴിഞ്ഞ ആറുദിവസമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ഞായറാഴ്ചയായിരുന്നു അവശനിലയില്‍ അര്‍ദ്ധ നഗ്നയായ രീതിയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. തുടര്‍ന്ന് ഞായറാഴ്ചയാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതിയില്‍ നിന്നും വലിയ രീതിയിലുള്ള പീഡനം പെണ്‍കുട്ടി നേരിടേണ്ടി വന്നതായാണ് പോലീസ് പറയുന്നു. ചുറ്റിക ഉപയോഗിച്ചാണ് പ്രതി യുവതിയെ മര്‍ദ്ദിച്ചതെന്നാണ് വിവരം. പീഡനവും മര്‍ദ്ദനവും സഹിക്കാനാവാതെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫാനില്‍ കുരുക്കിടുകയായിരുന്നു. എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍ പിടയുന്നത് കണ്ടപ്പോള്‍ പ്രതി തന്നെയാണ് ഷാള്‍ മുറിച്ച് താഴെയിട്ടത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതിയാണ് പ്രതി അവിടെ നിന്നും സ്ഥലംവിട്ടത്.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്