News India

ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

Axenews | ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

by webdesk2 on | 31-01-2025 11:59:33 Last Updated by webdesk2

Share: Share on WhatsApp Visits: 70


ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും എടുത്ത് പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.

മൂന്നാം മോദി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. വന്ദേ ഭാരത് റെയില്‍വേ രാജ്യത്തിന്റെ വികസനത്തിന് ഉദാഹരണമാണ്. രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി. ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായിയെന്നും രാഷ്ട്രപതി. 

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെയും രാഷ്ട്രപതി പ്രശംസിച്ചു. മധ്യവര്‍ഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. പി എം കിസാന്‍, ആയുഷ്മാന്‍ പദ്ധതികളിലൂടെ ഒരുപാട് പേര്‍ക്ക് സഹായം എത്തി. ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ള ആളുകള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവനരഹിതരായവര്‍ക്ക് പ്രയോജനപ്പെട്ടുവെന്നും കിസാന്‍ പദ്ധതിയും ആയുഷ്മാന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിയ മികച്ച പദ്ധതികളെന്നും രാഷ്ട്രപതി പറഞ്ഞു. 

വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് , വഖഫ് നിയമഭേദഗതി ബില്‍ കൊണ്ട് വരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലാണ് രാജ്യം. മധ്യ വര്‍ഗ്ഗത്തിന് പ്രാധാന്യം നല്‍കും. തന്റെ സര്‍ക്കാരിന്റെ മന്ത്രമാണ് എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം(സബ്കാ സാത്ത്, സബ്കാ വികാസ്) എന്നത്. ഇതാണ് വികസിതഭാരത്തിന്റെ നിര്‍മ്മാണത്തിന് ആധാരമെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ലോകത്തെ മൂന്നാം ശക്തിയായി അതിവേഗം വളരുകയാണ്. സ്ത്രീ ശക്തിയും സ്ത്രീകളുടെ ഉന്നമനവുമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ലഖ്പതി ദിദി പദ്ധതിയിലൂടെ മൂന്നുലക്ഷം സ്ത്രീകള്‍ക്ക് ഗുണമുണ്ടായെന്ന് രാഷ്ട്രപതി വ്യക്തമാക്കി. സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാം സുതാര്യം. എ ഐ ടെക്‌നോളജിയില്‍ ഇന്ത്യന്‍ മുന്‍പന്തിയില്‍. ബഹിരാകാശ രംഗത്തും ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ ഉണ്ടായി. നൂറാംവിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. ഇന്നോവേഷന്‍ ഹബ് ആയി രാജ്യത്തെ മാറ്റാന്‍ സാധിച്ചുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment