by webdesk1 on | 30-01-2025 09:56:28
ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ഇന്ത്യയും എ.ഐ അധിഷ്ടിത ജനറ്റിക് പ്രോഗ്രാമിംഗിലേക്കു ചുവടുവയ്ക്കുന്നു. ചൈനയുടെ ഡീപ്‌സീക്കിന് സമാനമായ എഐ പ്ലാറ്റ്‌ഫോം വികസിപ്പിച്ചുവരികെയാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ഇന്ത്യ സ്വന്തമായി ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) വികസിപ്പിക്കുന്നതോടെ നിര്‍മ്മിത ബുദ്ധി (എ.ഐ) മേഖലയില്‍ വലിയ മുന്നേറ്റമാകും രാജ്യത്തുണ്ടാകുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കുറഞ്ഞ ചിലവില്‍ എഐ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നതാണ് അമേരക്കയ്ക്ക് വലിയ തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം ചൈന ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ഡീപ്‌സീക്ക് എന്ന എഐ ജിപിടി വികസിപ്പിച്ച് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയും ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നതോടെ എ.ഐ രംഗത്തെ അമേരിക്കയുടെ കുത്തക തകരും. മാത്രമല്ല എ.ഐ സാങ്കേതിക വിദ്യയിലെ വലിയ ചിലവും ഗണ്യമായി കുറയ്ക്കുവാനും കഴിയും.
ഇന്ത്യയുടെ എ.ഐ. എല്‍.എല്‍.എം പുറത്തുവരാന്‍ പത്ത് മാസമാണ് പറഞ്ഞിരിക്കുന്നത്. ഒന്നര വര്‍ഷമായി രാജ്യത്തിന്റെ ഐടി ഗവേഷകര്‍ ഇതിനു പിന്നാലെയാണ്. ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് ഈ മോഡല്‍ വിഭാവനം ചെയ്തിരിക്കുന്നത്. എ.ഐ മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വലിയൊരു നാഴികക്കല്ലാകും ഇതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് എ.ഐ അധിഷ്ഠിത ആപ്ലിക്കേഷനായ ഡീപ്സീക് കഴിഞ്ഞ ദിവസം ചൈന അവതരിപ്പിച്ചത്. വെറും രണ്ട് മാസംകൊണ്ട് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അമേരിക്കയുടെ ചാറ്റ് ജിപിടിയേയും മൈക്രോസോഫ്റ്റിന്റെ ജെമിനയുമൊക്കെ പിന്നിലാക്കി. എ.ഐയില്‍ യുഎസ് നിലനിര്‍ത്തിയിരുന്ന ആധിപത്യമാണ് ഇതോടെ ചൈനീസ് ചാറ്റ് ബോട്ട് തകര്‍ത്തിരിക്കുന്നത്.
പ്ലേ സ്റ്റോറിലും ആപ്പില്‍ സ്റ്റോറിലുമെല്ലാം ടോപ്റേറ്റഡ് ആപ്പായി ഡീപ്സീക് മാറി കഴിഞ്ഞു. പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ആളുകളെ കുടുതലായി ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം. മാത്രമല്ല മറ്റ് എ.ഐ ആപ്ലിക്കേഷനുകളേക്കാള്‍ കാര്യക്ഷമതയോടെ പ്രതികരിക്കുന്നു എന്നതും ഡീപ്സീക്കിന്റെ മികവായി സാങ്കേതിക ലോകം വിലയിരുത്തുന്നു.
ചാറ്റ് ജിപിടിയുടെ വികസിപ്പിച്ചെടുക്കാന്‍ അമേരിക്ക നൂറു മില്യന്‍ ഡോളര്‍ ചിലവഴിച്ചപ്പോള്‍ ഡീപ്സീക്കിന് ചൈന ചിലവഴിച്ചത് വെറും അഞ്ച് മില്യന്‍ ഡോളറാണ്. ഡീപ്‌സീക്കിന്റെ വരവോടെ എന്‍വിഡിയ, മെറ്റാ, മൈക്രോസോഫ്റ്റ് കമ്പനികളുടെയെല്ലാം ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. സിലിക്കണ്‍വാലിയടക്കം അമേരിക്കയുടെ വിവരസാങ്കേതിക മേഖല ഇതോടെ കടുത്ത ആശങ്കയിലുമായി.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്