by webdesk3 on | 29-01-2025 02:03:03
ക്ഷേത്രത്തിന്റെ ഡ്രസ്കോഡ് പാലിക്കാത്തവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് മുംബൈ സിദ്ധിവിനായക ക്ഷേത്രം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും കീറിയ ജീന്‍സും ധരിച്ച് ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശരീരം പൂര്‍ണമായും മറയ്ക്കുന്ന തരത്തിലുള്ള, ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ച വസ്ത്രങ്ങള്‍ ധരിച്ച് വേണം അടുത്തയാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്താന്‍. അല്ലാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നാണ് ക്ഷേത്രം അധികാരികള്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ക്ഷേത്രത്തിലെക്ക് ധരിച്ച് വരുന്ന വസ്ത്രത്തിന്റെ പേരില്‍ വിശ്വാസികളില്‍ നിന്നും ഉള്‍പ്പടെ വലിയ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് എന്നാണ് ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രം ട്രസ്റ്റ് പറഞ്ഞത്.
മുറിഞ്ഞതോ കീറിയ രീതിയിലോ ഉള്ള ട്രൗസറുകള്‍, ഷോര്‍ട്ട് സ്കര്‍ട്ട്, ശരീരഭാഗങ്ങള്‍ വെളിവാക്കുന്ന വസ്ത്രം എന്നിവ ധരിച്ച ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്