by webdesk1 on | 29-01-2025 07:25:16
ന്യൂഡൽഹി: പത്ത് വർഷത്തിലേറെയായി ഭരണം ഇല്ലാത്തതോടെ ദരിദ്ര പാർട്ടിയായി മാറിയ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കായി ചെലവഴിച്ചത് 121.47 കോടി രൂപ. ഒന്നാം ഭാരത് ജോഡോ യാത്രയ്ക്ക് 71.84 കോടി ചെലവാക്കിയപ്പോൾ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് ചെലവഴിച്ചത് 49.63 കോടിയും.
സമ്പത്തിൽ ബി.ജെ.പിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കോൺഗ്രസിന്റെ സ്ഥാനമെങ്കിലും ബി.ജെ.പിയുടെ പക്കൽ ഉള്ളതിന്റെ നാലിലൊന്നു പോലും കോൺഗ്രസിന്റെ കയ്യിൽ ഇല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പണവും ബാങ്ക് ബാലൻസുമുള്ള പാർട്ടി ബി.ജെ.പി ആണ്.
7113.80 കോടി രൂപയാണ് ബി.ജെ.പിയുടെ കൈവശമുള്ള പണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ കൈവശം 857.15 കോടി രൂപയുണ്ട്.
2023-24 ൽ സംഭാവനയായി ബി.ജെ.പി 2042.75 കോടി കൈപ്പറ്റിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 396.75 കോടി മാത്രം. ഇലക്ട്രൽ ബോണ്ടിലൂടെ മാത്രം 1685.69 കോടിയാണ് ബി.ജെ.പിയുടെ സമ്പാദ്യം. കോൺഗ്രസിന് കിട്ടിയതാകട്ടെ 828.36 കോടിയും.
2023-24 ൽ 1754.06 കോടിയാണ് ബി.ജെ.പി ചിലവഴിച്ചത്. 2022-23 ൽ 1092 കോടി ചിലവാക്കിയപ്പോൾ കോൺഗ്രസ് 2023-24 619.67 കോടിയും 2022-23 192.56 കോടിയുമാണ് ചിലവാക്കിയത്. പരസ്യച്ചെലവ് ഇനത്തിൽ 591 കോടി ബി.ജെ.പി ചിലവാക്കിയപ്പോൾ കോൺഗ്രസ് 251.67 കോടിയും ചിലവഴിച്ചു.
അതേസമയം ഇലക്ഷൻ പ്രചരണത്തിന് സ്ഥാനാർഥികൾക്കു ഏറ്റവും കൂടുതൽ പണം നൽകിയത് കോൺഗ്രസ് ആണ്. ഏത് വിധേയനേയും ഭരണം പിടിക്കാൻ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 238.55 കോടിയാണ് കോൺഗ്രസ് ഈ ഇനത്തിൽ ചിലവാക്കിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ബി.ജെ.പി ആകട്ടെ 191.06 കോടി മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചരത്തിനായി സ്ഥാനാർഥികൾക്ക് നൽകിയത്.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്