Views Politics

ജില്ലാകമ്മിറ്റികള്‍ പിടിച്ചടക്കി മുരളീധര പക്ഷം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ മുരളീധരന്‍ വീണ്ടും ശക്തനാകുകയാണോ? സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സസ്‌പെന്‍സ് തുടരുന്നു

Axenews | ജില്ലാകമ്മിറ്റികള്‍ പിടിച്ചടക്കി മുരളീധര പക്ഷം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ മുരളീധരന്‍ വീണ്ടും ശക്തനാകുകയാണോ? സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സസ്‌പെന്‍സ് തുടരുന്നു

by webdesk1 on | 27-01-2025 08:21:00

Share: Share on WhatsApp Visits: 30


ജില്ലാകമ്മിറ്റികള്‍ പിടിച്ചടക്കി മുരളീധര പക്ഷം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ മുരളീധരന്‍ വീണ്ടും ശക്തനാകുകയാണോ? സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സസ്‌പെന്‍സ് തുടരുന്നു


തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ മുരളീധരന്‍ പിടിമുറുക്കുന്ന സൂചനയാണ് സംഘടനാതല തിരഞ്ഞെടുപ്പില്‍ കണ്ടുവരുന്നത്. ഇന്ന് ചുമതലയേല്‍ക്കുന്ന 27 ജില്ലാ പ്രസിഡന്റുമാരില്‍ ഭൂരിപക്ഷവും മുരളീധര പക്ഷക്കാരനാണ്. കൃഷ്ണദാസ് പക്ഷത്ത് നിന്ന് നാല് പേര്‍ മാത്രമേ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുള്ളു. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരാകട്ടെ മൂന്ന് പേര്‍ മാത്രം.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് ജില്ലാ കമ്മിറ്റികളില്‍ മുരളീധരന്‍ പിടിമുറുക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പില്‍ ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ ഘടകമല്ലെങ്കിലും കേന്ദ്ര നേതൃത്വത്തിന് ഇതൊരു മാനദണ്ഡമായി പരിഗണിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ മുരളീധരനോ അല്ലെങ്കില്‍ മുരളീധരനുമായി അടുത്തു നില്‍ക്കുന്ന ആളോ ആകും സംസ്ഥാന അധ്യക്ഷനാകുക. പക്ഷെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മുരളീധരന്റെ പേരും സജീവ പരിഗണനയിലുണ്ട്.

പല മാനദണ്ഡങ്ങളും പരിഗണിച്ചാണ് ബി.ജെ.പി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചത്. കൂടുതല്‍ വോട്ട് കിട്ടിയ പലര്‍ക്കും സ്ഥാനം കിട്ടാതെ പോയതും അത് കൊണ്ടാണെന്നാണ് വിശദീകരണം. മിഷന്‍ കേരളയുടെ ഭാഗമായാണ് കരമന ജയന്‍, പ്രകാശ് ബാബു, പ്രഫുല്‍ കൃഷ്ണന്‍, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്.

അതേ സമയം തിരുവനന്തപുരത്ത് കരമന ജയന്റെ നോമിനേഷനെതിരെ പരാതിയുണ്ട്. പ്രായപരിധി 60 പിന്നിട്ടെന്ന പരാതി ഇതിനകം കൗണ്‍സിലര്‍മാരടക്കം നേതൃത്വത്തെ അറിയിച്ചു. 27 സംഘടനാ ജില്ലാ പ്രസിഡണ്ടുമാരില്‍ നാലിടത്ത് മാത്രമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുള്ളത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന മൂന്ന് പേരുണ്ട്. ബാക്കി ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment