by webdesk3 on | 26-01-2025 05:45:52
വിവാദമായ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി മന്ത്രി ശിവന്‍കുട്ടി. മേശപ്പുറത്ത് കയറി പ്രതിഷേധം രേഖപ്പെടുത്തിയതില്‍ തനിക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധവും തോന്നിയിട്ടില്ല എന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ വീശിവന്‍കുട്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു സമരം നടക്കുമ്പോള്‍ അതില്‍ ഇമേജ് നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആ സമയത്ത് മേശപ്പുറത്ത് കയറുകയല്ലാതെ തനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല അതിനാലാണ് മേശപ്പുറത്ത് കയറി നിന്ന് പ്രതിഷേധിച്ച് എന്നാണ് വി ശിവന്‍കുട്ടി ഇപ്പോള്‍ പറയുന്നത്.
യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ രീതിയില്‍ പ്രക്ഷോപം നടത്തുന്ന സമയമായിരുന്നു അത്. കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു പ്രതിഷേധം നടന്നത്. എന്നാല്‍ അദ്ദേഹം യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം അകലെ നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ 150ഓളം പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ അടുത്തെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലത്തതിനാലാണ് നേരെ മേശപ്പുറത്ത് കയറി അങ്ങോട്ട് പോയത്. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മാണി സാര്‍ ബജറ്റ് വായിച്ചു കഴിഞ്ഞു. അതിനാല്‍ തിരിച്ചു അങ്ങനെ തന്നെ നടന്നു വന്നു.
ആ സമയം കുഞ്ഞാലിക്കുട്ടിയും മറ്റുള്ളവരും തന്നോട് താഴെയിറങ്ങാന്‍ ഇറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ താഴെയിറങ്ങിയപ്പോഴെക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറഞ്ഞു തനിക്ക് ബോധക്ഷയം പോലെ തോന്നി. അതോടെ അവിടെ തന്നെ കിടിക്കേണ്ട അവസ്ഥ ഉണ്ടായി. അതൊരു ട്രോള്‍ ആയി മാറി എന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്