by webdesk1 on | 24-01-2025 12:35:06 Last Updated by webdesk1
കൊച്ചി: വന്യജീവി ആക്രമങ്ങളും അതേ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായാണ് സമീപകാലത്തെ അനുഭവം. ഓരോ ദിവസവും വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാര്‍ത്തകള്‍ ഉണ്ടാകും. വന്യജീവി ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നതില്‍ ഒരറ്റത്ത് മലയോരമേഖലയിലും ചിലമതവിഭാഗങ്ങളില്‍ വലിയ പ്രക്ഷോഭം ഉയരുമ്പോള്‍ സര്‍ക്കാരും വനംവകുപ്പും നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നതാണ് കാഴ്ച്ച.
വന്യജീവി ആക്രമണത്തില്‍ വനം വകുപ്പിന് വ്യത്യസ്തമായ അഭിപ്രായമാണ്. അവര്‍ പ്രാധാന്യം നല്‍കുന്നതും പ്രവര്‍ത്തിക്കുന്നതും വനത്തിനും വന്യജീവികള്‍ക്കും വേണ്ടിയാണ്. ഇതുകഴിഞ്ഞേ വനംവകുപ്പിന് മുന്നില്‍ മനുഷ്യരുള്ളു. ഓരോ ആക്രണം ഉണ്ടാകുമ്പോഴും രോഷാകുലരായ ജനം വനംവകുപ്പ് ഓഫീസും ഉദ്യോഗസ്ഥരേയും ഉപരോധിക്കുന്നതും ഒരുപടി കടന്ന് കൈയ്യേറ്റം ചെയ്യുന്നതുമൊക്കെ പിന്നിലെ കാരണവും ഇതാണ്.
അടുത്തിടെ വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് വന്യജീവി ആക്രമണം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മനുഷ്യന്‍ കാടുകയറുന്നതിനാലാണ് എന്നാണ്. കുടിയേറ്റത്തിനും വിനോദത്തിനുമായി കാട്ടിലേക്ക് മനുഷ്യന്‍ കയറി കയറി ഇന്ന് കാടിന്റെ വിസ്തൃതി കുറഞ്ഞു. കാടുവെട്ടിത്തെളിച്ച് റോഡുകളും ടൗണ്‍ഷിപ്പുകളും വന്നു. ഇതിലുണ്ടായിരുന്ന ജീവജാലങ്ങളുടെ അവാസവ്യവസ്ഥ നാലിലൊന്നായി കുറഞ്ഞു. പിന്നെങ്ങനെ മൃഗങ്ങള്‍ കാടിറങ്ങാതിരിക്കും എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.
കാടുകയറുന്ന മനുഷ്യര്‍ക്ക് മുന്നില്‍ വന്യമൃഗങ്ങള്‍ വന്നുപെടുമ്പോള്‍ ആനയും കാട്ടുപൊത്തുമൊക്കെ ജനവാസമേഖലയില്‍ ഇറങ്ങി എന്നാണ് വാര്‍ത്തകള്‍ വരുന്നത്. അവരുടെ അവസാവ്യവസ്ഥയിലേക്കാണ് മനുഷ്യന്‍ അധിക്രമിച്ച് കയറിയത്. മാത്രമല്ല ആനയുള്‍പ്പടെയുള്ള മൃഗങ്ങള്‍ ആക്രമിക്കുന്നത് അവരെ പ്രകോപിപ്പിക്കുന്നതുകൊണ്ടാണെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.
ഉദ്യോഗസ്ഥര്‍ ഇങ്ങനെ വന്യമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതിനിടെയാണ് വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട ദാരുണ സംഭവവും ഉണ്ടായത്. പഞ്ചാരക്കൊല്ലി വനമേഖലയിലാണ് സംഭവം. ആദിവാസി സ്ത്രീയായ രാധയാണ് മരിച്ചത്. വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം. ഇവടെ പതിവായി കടുവ സാന്നിധ്യമുള്ളതാണ്.
പ്രദേശത്ത് കടുവയെ പതിവായി കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ രാത്രി 7.20 ഓടെ അംഗനവാടിക്ക് സമീപം പ്രദേശ വാസികള്‍ കടുവയെ കണ്ടിരുന്നു. റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മാനന്തവാടി, ബത്തേരി റേഞ്ചുകളിലെ 130 വനപാലകര്‍ കടുവയ്ക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തെര്‍മല്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്