by webdesk1 on | 24-01-2025 08:14:45 Last Updated by webdesk1
കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന് മുനമ്പം സമരപ്പന്തലില്‍ നടത്തിയ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് പറഞ്ഞ കാര്യങ്ങളില്‍ മലക്കംമറിഞ്ഞ് യു.ഡി.എഫ് എം.പിയും കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. ബില്ലിനെ പിന്തുണക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നുമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിശദീകരണം. എന്നാല്‍ മുസ്‌ലീം ലീഗില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതോടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലപാട് മാറ്റിയതാണെന്ന സൂചനയുമുണ്ട്.
ബില്ലിനെ പിന്തുണക്കും എന്ന് എവിടെയും പറഞ്ഞിട്ടില്ല. യു.ഡി.എഫിന്റെയും ഇന്ത്യ മുന്നണിയുടെയും നിലപാടാണ് തനിക്കും തന്റെ പാര്‍ട്ടിക്കും ഉള്ളത്. നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് താന്‍ പറഞ്ഞത്. അതേസമയം മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് താന്‍ പറഞ്ഞതെന്നും വിവാദത്തിന് വിശദീകരണമായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
പാര്‍ലമെന്റല്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് മുനമ്പം ഭൂസമരത്തിന്റെ 101-ാമത് ദിനത്തില്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കവെ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞത്. നിലവിലുള്ള വഖഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ബില്‍ അവതരണത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസംഗം വിവാദമായതോടെ മുസ്‌ലീം ലീഗ് കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നു. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണമെന്നാണ് ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞത്. ഏത് വിധത്തിലാണ് വഖഫ് ഭേദഗതി ഉപകാരപ്രദമാണെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ തോന്നലെന്ന് മനസിലാകുന്നില്ല. മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല. മുനമ്പം ഭൂമി പ്രശ്‌നവും വഖഫ് ഭേദഗതിയും രണ്ടാണെന്നും ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വഖഫ് നിയമ ഭേദഗതി തിരക്കിട്ട് പാസാക്കാനാണ് നീക്കമെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. ജെ.പി.സിയുടെ നടപടിയോട് സഹകരിക്കില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യം വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി കൊണ്ടുവന്നത്. ധ്രുവീകരണമുണ്ടാക്കാനും അത് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാനുമുള്ള ടൂള്‍ ആണിതെന്നും ഹാരിസ് ബീരാന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജ് നിലപാട് തിരുത്തിയത്.
അതേസമയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തില്‍ തന്നെ വഖഫ് ബില്‍ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വഖഫിന്റെ സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ഇന്നും നാളെയുമായി ചേരുന്നുണ്ട്. അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ പ്രതിപക്ഷാംഗങ്ങള്‍ ബില്ല് ഭേദഗതിക്കെതിരെ നിലപാടെടുക്കും.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയുള്ള നീക്കമാണ് വഖഫ് ജെ.പി.സിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. എന്‍.ഡി.എ ഘടക കക്ഷികളായ ജനതാദള്‍-യു, തെലുഗുദേശം പാര്‍ട്ടി എന്നിവ വിവാദ വ്യവസ്ഥകളില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന് പിന്‍വലിച്ച് ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ചെന്ന് വരുത്തി മറ്റുള്ളവ നിലനിര്‍ത്തി ഉദ്ദേശിച്ച രീതിയില്‍ തന്നെ വഖഫ് ബില്ലുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്