by webdesk1 on | 23-01-2025 07:39:47
തിരുവനന്തപുരം: ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണമെന്ന് കരുതുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. പാര്‍ട്ടി ജയിക്കണമെന്നോ ഭരണം കിട്ടണമെന്നോ അല്ല പലപ്പോഴും അവരുടെ ലക്ഷ്യം. തങ്ങള്‍ക്ക് എന്ത് കിട്ടും എന്നാണ്. അങ്ങനെ നേട്ടമില്ലാത്ത ഒരുകാര്യം അത് പാര്‍ട്ടിയുടെ ജയമാണെങ്കില്‍ പോലും സമ്മതിച്ചുകൊടുക്കാത്ത ഓട്ടേറെ അനുഭവങ്ങള്‍ ഇക്കാലത്തിനിടെ കോണ്‍ഗ്രസ് ക്യാമ്പില്‍ കണ്ടിട്ടുണ്ട്. അടുത്ത ടേമിലെങ്കിലും ഭരണം പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുന്നോട്ട് വച്ച പ്ലാന്‍ 63 നെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍ക്കുന്നതും ഇത്തരം ഗ്രൂപ്പ് തര്‍ക്കങ്ങളും വ്യക്തിതാല്‍പര്യങ്ങളുമാണ്.
കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് പ്ലാന്‍ 63 സതീശന്‍ മുന്നോട്ട് വച്ചത്. ഉടന്‍ തന്നെ എ.പി. അനില്‍കുമാര്‍ ചടിവീണു അതിന്റെ എതിര്‍ത്തു. ഈ 63 മണ്ഡലങ്ങളുടെ കണക്ക് എവിടെ നിന്നാണെന്നായിരുന്നു അനില്‍കുമാറിന്റെ ചോദ്യം. മറ്റ് മുതിര്‍ന്ന നേതാക്കളും അനില്‍കുമാറിനൊപ്പം കൂടിയതോടെ സതീശന്‍ ഒറ്റപ്പെട്ടു. സതിശനൊപ്പം ഉണ്ടാകുമെന്ന് കരുതിയ യുവ നേതാക്കളും നിശബ്ദത പാലിക്കുകയാണുണ്ടായത്.
21 സിറ്റിംഗ് സീറ്റടക്കം കോണ്‍ഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി.ഡി. സതീശന്‍ രാഷ്ട്രീയകാര്യ സമിതില്‍ ഉന്നയിച്ചിരുന്നത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശന്റെ പ്ലാന്‍ 63 എന്നും അടുത്ത തവണ പാര്‍ട്ടിയെ ഭരണത്തിലെത്തിച്ച് മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള പദ്ധതിയാണിതെന്നും എതിര്‍പക്ഷക്കാര്‍ വ്യാഖ്യാനിച്ചു.
പക്ഷെ അവിടംകൊണ്ട് പദ്ധതി ഉപേക്ഷിക്കാന്‍ സതീശന്‍ തയാറായില്ല. നേരെ ഹൈക്കമാന്‍ഡിനെ സമീപിച്ചു. ഹൈക്കമാന്റാകട്ടെ പരിപൂര്‍ണ പിന്തുണയാണ് സതീശന് നല്‍കിയത്. എതിര്‍പ്പുകള്‍ വകവെക്കാതെ മുന്നോട്ട് പോകാനുളള പച്ച സിഗ്നലും നല്‍കി.
2001ല്‍ കോണ്‍ഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്നാണ് സതീശന്‍ ഹൈക്കമാന്റിനെ അറിയിച്ചതായാണ് വിവരം.
അതേസമയം കെ.പി.സി.സി പുനസംഘടനയില്‍ അടുത്തയാഴ്ചയോടെ തീരുമാനമുണ്ടാകും. കേരളത്തിന്റെ ചുമതലയുളള ദീപ ദാസ്മുന്‍ഷിയുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ടു. ഒറ്റ പേരിലേക്ക് സംസ്ഥാനത്ത് തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ദീപ ദാസ് മുന്‍ഷിയുടെ ശ്രമം. പക്ഷെ കോണ്‍ഗ്രസില്‍ അങ്ങനെയൊരു ഏകാഭിപ്രായം ഉണ്ടാകുക പതിവില്ല. ഇപ്പോള്‍ തന്നെ ആറ് പേരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില് പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന് യുഡിഎഫും ബിജെപിയും
ശബരിമല സ്വര്ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല് ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില് രണ്ടു പെണ്കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല് അറിയിക്കണമെന്ന് പോലീസ്
ശബരിമല സ്വര്ണക്കൊള്ള കേസ്: മുന് പ്രസിഡന്റ് എന്. വാസുവിനെ പോലീസ് കസ്റ്റഡിയില് വിട്ടു
അടാട്ട് പഞ്ചായത്ത് പിടിക്കാനുള്ള നീക്കങ്ങള് ശക്തമാക്കി കോണ്‍ഗ്രസ്; അനില് അക്കര സ്ഥാനാര്ത്ഥിയാകും
ശബരിമല സ്വര്ണ്ണക്കൊള്ള കേസ്: മുന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര് എസ്ഐടി മുമ്പാകെ ഹാജരായി
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്