News Kerala

വഖഫ് വിഷയത്തില്‍ യു.ഡി.എഫില്‍ ഭിന്നത: ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്; സ്വാഗതം ചെയ്ത് ഷോണ്‍ ജോര്‍ജ്

Axenews | വഖഫ് വിഷയത്തില്‍ യു.ഡി.എഫില്‍ ഭിന്നത: ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്; സ്വാഗതം ചെയ്ത് ഷോണ്‍ ജോര്‍ജ്

by webdesk1 on | 22-01-2025 09:30:40

Share: Share on WhatsApp Visits: 38


വഖഫ് വിഷയത്തില്‍ യു.ഡി.എഫില്‍ ഭിന്നത: ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്; സ്വാഗതം ചെയ്ത് ഷോണ്‍ ജോര്‍ജ്


കൊച്ചി: വഖഫ് വിഷയത്തില്‍ യു.ഡി.എഫ് നിലപാടിനെ തള്ളി കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നാണ് മുനമ്പം സമരപ്പന്തലില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കിയത്. വഖഫ് നിയമഭേദഗതിയെ എതിര്‍ക്കുന്ന യു.ഡി.എഫിന്റെ പൊതുനയത്തിന് വിപരീതമായി മുന്നണിയിലെ ഘടകക്ഷി എംപി നിലപാട് സ്വീകരിച്ചത് മുന്നണിക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖഫ് നിയമത്തോട് 100 ശതമാനം താന്‍ യോജിക്കുന്നുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് മുനമ്പത്ത് പറഞ്ഞത്. ഇത് തന്റെ മാത്രം നിലപാടല്ല പാര്‍ട്ടിയുടെ നിലപാട് കൂടിയാണെന്ന് പറഞ്ഞതോടെ പാര്‍ട്ടിയുടെ നിലപാടും പരസ്യമായിരിക്കുകയാണ്. ഇതിനു പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജിന്റേത് ഉറച്ച നിലപാടാണെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാടിന് പിന്നില്‍ സഭയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. വഖഫ് ഭേദഗതി വേണമെന്ന നിലപാടാണ് സഭയ്ക്ക്. കത്തോലിക്ക സഭയിലെ പല മെത്രാന്‍മാരും ഭേദഗതിയെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. കത്തോലിക്ക സഭയുമായി ഏറെ അടുത്തു നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സ്വഭാവികമായും സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടിവരും. ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാട് വ്യക്തമാക്കലിന് പിന്നില്‍ ഇതാകാമെന്നാണ് കരുതുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment